ഉളിക്കൽ: കെസിവൈഎം നെല്ലിക്കാംപൊയിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഫൊറോനതല ഉദ്ഘാടനം സംഘടിപ്പിച്ചു. തിരൂർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടന്ന പരിപാടി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്തു. കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്റ് അജയ് മുണ്ടയ്ക്കാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജിന്റോ പന്തലാനിക്കൽ ആമുഖപ്രഭാഷണം നടത്തി.
തിരൂർ ഇടവക കോ-ഓർഡിനേറ്റർ സിബി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിവിധ പരിപാടികൾക്കു ചടങ്ങിൽ തുടക്കമായി. ഫൊറോന ഭാരവാഹികളായ ആനിമേറ്റർ ഷിജോ തിരൂർ, ജോസ്ബിൻ കൊടിയംകുന്നേൽ, അഡോൺ എണ്ണച്ചേരി എന്നിവർ പ്രസംഗിച്ചു.